The Kerala Story: പൂജാരി വിഗ്രഹത്തിൽ തുപ്പുന്ന സിനിമ വന്നില്ലെ, ഹിന്ദു സന്യാസിമാരെ കള്ളക്കടത്തുകാരാക്കിയില്ലെ?

വെള്ളി, 5 മെയ് 2023 (13:04 IST)
ദി കേരള സ്റ്റോറി സിനിമയുടെ പ്രദർശനം തടയാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരമൊരു ചിത്രം പ്രദർശിപ്പിക്കുന്നത് കൊണ്ട് കേരള സമൂഹത്തിന് എന്ത് സംഭവിക്കാനാണെന്ന് ജസ്റ്റിസ് നഗരേഷും സോഫി തോമസും അടങ്ങിയ ബെഞ്ച് ചോദിച്ചു. കേരള സ്റ്റോറീസ് എന്ന സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളുടെ വാദത്തിനിടെയാണ് ബെഞ്ചിൻ്റെ പരാമർശം.
 
പൂജാരി വിഗ്രഹത്തിൽ തുപ്പുന്ന സിനിമ പ്രദർശിപ്പിച്ചിട്ട് ഒന്നും സംഭവിക്കാത്ത നാടാണ് കേരളം. പുരസ്കാരങ്ങൾ വാരികൂട്ടിയ സിനിമയാണത്. ഹിന്ദു സന്യാസിമാരെ കള്ളക്കടത്തുകാരാക്കി സിനിമ വന്നിട്ടുണ്ട്. ഒന്നും സംഭവിച്ചിട്ടില്ല. മലയാളത്തിലും ഹിന്ദിയിലുമെല്ലാം ഇത്തരത്തിൽ സിനിമകൾ കണ്ടിട്ടില്ലേ? ഒരു സമുദായത്തിന് മൊത്തത്തിൽ എതിരായി സിനിമയിൽ എന്താണ് ഉള്ളതെന്ന് ജസ്റ്റിസ് നഗരേഷ് ആരാഞ്ഞു. സിനിമയി ഐഎസിന് എതിരായാണ് പരാമർശങ്ങൾ ഇസ്ലാമിനെതിരായി ഒന്നും പറഞ്ഞിട്ടില്ല. നവംബറിൽ ട്രെയ്‌ലർ പുറത്തുവന്നിട്ട് ഇപ്പോഴാാണോ കോടതിയെ സമീപിക്കുന്നതെന്നും ബെഞ്ച് ചോദിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍