കേരളത്തില്‍ കാണാന്‍ ആളില്ല, ഉത്തര്‍പ്രദേശില്‍ ടിക്കറ്റിന് നികുതി ഇളവ്; കേരള സ്റ്റോറിയുടെ അവസ്ഥ !

Webdunia
ചൊവ്വ, 9 മെയ് 2023 (10:54 IST)
വിവാദ സിനിമ ദ കേരള സ്റ്റോറിക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും സിനിമ കാണും. ഇതിനായി പ്രത്യേക പ്രദര്‍ശനം നടത്തും. മധ്യപ്രദേശ് സര്‍ക്കാരും കേരള സ്റ്റോറി സിനിമയ്ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. 
 
അതേസമയം കേരളത്തില്‍ വളരെ മോശം പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. പല തിയറ്ററുകളും ആളുകള്‍ ഇല്ലാത്തതിനാല്‍ പ്രദര്‍ശനം റദ്ദാക്കി. 
 
പശ്ചിമ ബംഗാളില്‍ കേരള സ്റ്റോറിക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ കഥ വളച്ചൊടിക്കപ്പെട്ടതാണെന്നും സംസ്ഥാനത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്താനാണ് നിരോധനമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. 
 
തമിഴ്‌നാട്ടിലും ചിത്രത്തിന്റെ പ്രദര്‍ശനം തിയറ്റര്‍ ഉടമകള്‍ അവസാനിപ്പിച്ചിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും തിയറ്ററുകളില്‍ ആളുകള്‍ എത്താത്തതും പരിഗണിച്ചാണ് നടപടി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article