The Kerala Story: എന്തിനാണ് ഭയക്കുന്നത്, എല്ലാവരും സിനിമ കാണട്ടെ,ആരെയും മോശമായി ചിത്രീകരിച്ചിട്ടില്ല,ദി കേരള സ്റ്റോറി കണ്ട് ജി. സുരേഷ് കുമാര്‍

കെ ആര്‍ അനൂപ്

വെള്ളി, 5 മെയ് 2023 (17:49 IST)
'ദി കേരള സ്റ്റോറി' സിനിമ കണ്ട് നിര്‍മാതാവും ഫിലിം ചേംബര്‍ പ്രസിഡന്റുമായ ജി. സുരേഷ് കുമാര്‍. നല്ല സിനിമയാണെന്നും കേരളത്തില്‍ സംഭവിക്കുന്നത് എന്താണെന്ന് കൃത്യമായി സിനിമ പറയുന്നു എന്നും സുരേഷ് കുമാര്‍ പറഞ്ഞു.
 
ആരെയും മോശമായി ചിത്രീകരിച്ചിട്ടുള്ള സിനിമയല്ല.33,000 പേര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ മതപരിവര്‍ത്തനം ചെയ്യപ്പെട്ടു എന്നാണ് സിനിമ എഴുതി കാട്ടുന്നത്.എന്തിനാണ് ഭയക്കുന്നതെന്നും എല്ലാവരും സിനിമ കാണട്ടെ എന്നും സുരേഷ് കുമാര്‍ പറഞ്ഞു. സിനിമ കണ്ട ശീഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍