കേരളത്തില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുമോ?സര്‍ക്കാര്‍ നിയമപദേശം നേടി

കെ ആര്‍ അനൂപ്

ചൊവ്വ, 2 മെയ് 2023 (09:16 IST)
കേരള സ്റ്റോറിയില്‍ കേരളക്കരയില്‍ കത്തി കയറുകയാണ്. സിനിമയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമയ്‌ക്കെതിരെ എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്നത് ആലോചിക്കുകയാണ് കേരള സര്‍ക്കാര്‍.  
 
കേരളത്തില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നത് പോലും തടയാനാണ് സര്‍ക്കാരിന്റെ ശ്രമം. സിനിമയ്‌ക്കെതിരെ നിയമപരമായി നീങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിയമപദേശം നേടിയത്.
മെയ് അഞ്ചിന് റിലീസ് ചെയ്യാനിരിക്കുന്ന കേരള സ്റ്റോറി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമോ എന്നത് ഇനി കണ്ടറിയണം.വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നതെന്നും സംഘപരിവാര്‍ നുണ ഫാക്ടറിയുടെ ഉല്‍പ്പന്നമാണ് ചിത്രം എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍