Pinarayi Vijayan: മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം തടഞ്ഞ് കേന്ദ്രം

ശനി, 29 ഏപ്രില്‍ 2023 (09:32 IST)
Pinarayi Vijayan: മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം റദ്ദാക്കി. കേന്ദ്രാനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സന്ദര്‍ശനം മാറ്റിവച്ചതെന്നാണ് റിപ്പോര്‍ട്ട്. മേയ് ഏഴിനാണ് മുഖ്യമന്ത്രി യുഎഇയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്. 
 
യുഎഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണം അനുസരിച്ച് നാല് ദിവസത്തെ സന്ദര്‍ശനമായിരുന്നു നിശ്ചയിച്ചിരുന്നത്. വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു യുഎഇ യാത്ര. 
 
മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി.രാജീവും പി.എ.മുഹമ്മദ് റിയാസും യുഎഇ സന്ദര്‍ശനത്തിനുണ്ടായിരുന്നു. മൂവരും വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനും തീരുമാനിച്ചിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍