കോട്ടയത്ത് കാളയുടെ കുത്തേറ്റ് ഉടമ മരിച്ചു, കാളയ്ക്ക് പേവിഷബാധയെന്ന് ആശങ്ക

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 28 ഏപ്രില്‍ 2023 (19:05 IST)
കോട്ടയത്ത് കാളയുടെ കുത്തേറ്റ് ഉടമ മരിച്ചു. വാഴൂരില്‍ ചാമംപതാലിനടുത്ത് ചേര്‍ പത്തു കവലയില്‍ ആലുമ്മൂട്ടില്‍ റെജിയാണ് കൊല്ലപ്പെട്ടത്. കാളയ്ക്ക് പേവിഷബാധയെന്ന് ആശങ്കയുണ്ട്. ഭാര്യ ഡാര്‍ലിക്കും കാളയുടെ കുത്തേറ്റു. പരിക്കേറ്റ ഡാര്‍ലിയെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.
 
റെജിക്ക് നെഞ്ചിലും വയറിലുമാണ് കുത്തേറ്റത്. വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയായിരുന്നു കാളയുടെ ആക്രമണമുണ്ടായത്. വീട്ടില്‍ വളര്‍ത്തിയ കാളയ്ക്ക് വെള്ളം കൊടുക്കാന്‍ ചെന്നപ്പോഴാണ് കുത്തേറ്റത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍