Thangalaan Title Announcement |വിക്രമിന്റെ നായികയാക്കാന്‍ പാര്‍വതി തിരുവോത്ത്,'തങ്കളാന്‍' വരുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (14:56 IST)
വിക്രമിന്റെ പുതിയ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു.'തങ്കളാന്‍'(Thangalaan) എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.
ഫസ്റ്റ് ലുക്ക് വീഡിയോയും പുറത്തുവന്നു. നടി പാര്‍വതി തിരുവോത്തും ചിത്രത്തിലുണ്ട്.പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത് ബ്രിട്ടീഷ് കാലത്തെ ഒരു കഥയാണ്.
 
കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സാണ് സിനിമയ്ക്ക് പശ്ചാത്തലം ആകുന്നത്.
 
സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ജി വി പ്രകാശ്കുമാര്‍ സംഗീതം ഒരുക്കുന്നു.കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍ കെ എഡിറ്റിംഗും നിര്‍വഹിക്കുന്നു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article