ജോജുവിനൊപ്പം നദിയ മൊയ്തു, 'പുത്തം പുതു കാലൈ വിടായാത' ട്രെയിലര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 4 ജനുവരി 2022 (17:13 IST)
മലയാള സിനിമ താരങ്ങള്‍ തമിഴ് എത്തുന്ന പുതിയ ആന്തോളജി ചിത്രമാണ് 
 'പുത്തം പുതു കാലൈ വിടായാത'. 5 കഥകള്‍ പറയുന്ന ചിത്രത്തിലെ ട്രെയിലര്‍ പുറത്തുവന്നു.ജോജു ജോര്‍ജ്, നദിയ മൊയ്തു, ഐശ്വര്യ ലക്ഷ്മി, ലിജോമോള്‍, അര്‍ജുന്‍ ദാസ്, ഗൗരി കൃഷ്ണന്‍, ദിലീപ് സുബ്ബരയ്യന്‍, സനന്ത് തുടങ്ങിയ താരങ്ങള്‍ ആന്തോളജിയില്‍ അണിനിരക്കുന്നു.
പ്രണയവും സൗഹൃദവുമാണ് 'പുത്തം പുതു കാലൈ വിടായാത' പറയുന്നത്. ജനുവരി 14 മുതലാണ് ചിത്രം പ്രദര്‍ശനത്തിനെത്തും.ബാലാജി മോഹന്‍, ഹലിത ഷമീന്‍, മധുമിത, റിച്ചാര്‍ഡ് ആന്റണി, സൂര്യ കൃഷ്ണ എന്നിവരാണ് ഓരോ ചിത്രങ്ങളും സംവിധാനം ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article