ഐശ്വര്യ ലക്ഷ്മിയുടെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'അര്‍ച്ചന 31 നോട്ടൗട്ട്'.സ്കൂള്‍ അധ്യാപികയായാണ് നടി എത്തുന്നത് . അര്‍ച്ചനയുടെ വിവാഹത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഇപ്പോഴിതാ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഫെബ്രുവരി നാലിന് തിയറ്ററുകളിലെത്തും.
അടുത്തിടെ സിനിമയുടെ ടീസര്‍ പുറത്ത് വന്നിരുന്നു.
നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി ഒരു പ്രൈമറി സ്കൂള്‍ അധ്യാപികയായാണ് എത്തുന്നത്. അജയ് വിജയന്, വിവേക് ചന്ദ്രന് എന്നിവര്‍ക്കൊപ്പം സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.