സേതുരാമയ്യര്‍ക്കൊപ്പം, സിബിഐ5 ലൊക്കേഷനില്‍, അനുഗ്രഹം വാങ്ങിയെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍

കെ ആര്‍ അനൂപ്

വ്യാഴം, 30 ഡിസം‌ബര്‍ 2021 (09:05 IST)
ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന ഒരു താത്വിക അവലോകനം ഇന്നു മുതല്‍ തീയറ്ററുകളില്‍ എത്തും. റിലീസിന് മുന്നോടിയായി സി ബി ഐ 5 സെറ്റിലെത്തി മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍.
 
'മമ്മൂക്കയുടെ അനുഗ്രഹം വാങ്ങി.. യാത്ര തുടങ്ങുന്നു..'- എന്നാണ് മമ്മൂട്ടിക്കൊപ്പമുള്ള ലൊക്കേഷന്‍ ചിത്രം പങ്കു വെച്ചു കൊണ്ട് അഖില്‍ മാരാര്‍ കുറിച്ചത്.
സിനിമയിലെ ആദ്യ ഗുരു സ്ഥാനീയനാണ് എസ് എന്‍ സ്വാമി സാറെന്നും റിലീസിന് മുമ്പ് അദ്ദേഹത്തെ കണ്ട് അനുഗ്രഹം വാങ്ങിയെന്ന് അഖില്‍ മാരാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.തന്റെ സിനിമ യുടെ പോസ്റ്റര്‍ പുറത്തിറക്കി തന്നെ അനുഗ്രഹിച്ച മലയാള സിനിമയുടെ വല്യേട്ടന്‍ പ്രിയപ്പെട്ട മമ്മൂക്ക,
CBI വേഷത്തില്‍ ആയത് കൊണ്ട് ഫോട്ടോ എടുക്കാന്‍ കഴിഞ്ഞദിവസം പറ്റിയില്ലെന്നും ആ വിഷമം ഉള്ളില്‍ ഉണ്ട് എന്നറിഞ്ഞപ്പോള്‍ വൈകിട്ട് വരു എന്ന് ജോര്‍ജേട്ടന്‍ പറഞ്ഞെന്നും അഖില്‍ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍