ബോയ്ഫ്രണ്ടിനെ കുറിച്ചാണ് എല്ലാവര്‍ക്കും അറിയേണ്ടത്, വിവാഹം എപ്പോള്‍? തമന്ന പറയുന്നു

കെ ആര്‍ അനൂപ്
ശനി, 2 സെപ്‌റ്റംബര്‍ 2023 (09:11 IST)
കരിയറിലെ ഏറ്റവും ഉയര്‍ന്ന സമയത്തിലൂടെയാണ് നടി തമന്ന കടന്നുപോകുന്നത്. ഇക്കാര്യം താരം തന്നെ അഭിമുഖങ്ങളില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ കരിയറില്‍ തന്നെയാണ് ഫോക്കസ് ചെയ്യാനാണ് നടിയുടെ തീരുമാനം. തമന്നയുടെ വിവാഹത്തെക്കുറിച്ചാണ് അടുത്തിടെയായി എല്ലാവര്‍ക്കും അറിയേണ്ടത്. 
 
തന്റെ ബോയ്ഫ്രണ്ടും സഹതാരവുമായ വിജയ് വര്‍മയെയും തന്നെയും പറ്റിയാണ് എല്ലാവര്‍ക്കും അറിയേണ്ടതെന്ന് തമന്ന തന്നെ പറയുന്നു. വിവാഹത്തില്‍ വിശ്വസിക്കുന്ന ആളാണ് താനെന്നും മുന്നോട്ടുപോകുമ്പോള്‍ അത് നടക്കുക തന്നെ ചെയ്യുമെന്നും തമന്ന പറഞ്ഞു. എന്നാല്‍ തനിക്ക് ഇപ്പോള്‍ സന്തോഷം തരുന്ന ഒരു കാര്യത്തെക്കുറിച്ച് കൂടി നടി പറയുന്നുണ്ട്.
 
ഇപ്പോള്‍ തനിക്ക് സന്തോഷം തരുന്നത് സിനിമാ സെറ്റുകളാണ്. പല തരത്തിലുള്ള വര്‍ക്കുകള്‍ വരുന്നത് താന്‍ ആസ്വദിക്കുന്നുണ്ട്. അത് അങ്ങനെ തന്നെ തുടരുമെന്നാണ് താന്‍ കരുതുന്നതെന്ന് തമന്ന പറഞ്ഞു.
 
കരിയറും വ്യക്തി ജീവിതവുമായി കൃത്യമായ വേര്‍തിരിവ് സൂക്ഷിക്കുന്ന ആളാണ് താനെന്ന് തമന്ന ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article