ഒരു ട്വീറ്റ് നിങ്ങളെ ഇളക്കിമറിച്ചെങ്കിൽ, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ അലോസരപ്പെടുത്തിയാൽ പ്രശ്‌നം നിങ്ങളുടേതാണ്: തപ്‌സി

Webdunia
വ്യാഴം, 4 ഫെബ്രുവരി 2021 (12:25 IST)
പോപ്പ് ഗായിക റിഹാനയുടെ ഒരൊറ്റ ട്വീറ്റിലൂടെ രാജ്യത്തെ കാർഷിക പ്രക്ഷോഭം അന്താരാഷ്ട്ര മീഡിയകളിൽ വലിയ വാർത്താവിഷയം ആയിരിക്കുകയാണ്. ഒരൊറ്റ ട്വീറ്റിനെ പ്രതിരോധിക്കാൻ കേന്ദ്രസർക്കാർ തന്നെ നേരിട്ട് ട്വിറ്ററിൽ ഇന്ത്യ എഗെയിൻസ്റ്റ് പ്രൊപ്പഗണ്ട എന്ന ഹാഷ്ടാഗും സൃഷ്ടിച്ചു. സച്ചിൻ ടെൻഡുൽക്കർ ഉൾപ്പടെ പ്രമുഖരാണ് ഈ ഹാഷ്ടാഗിന് കീഴിൽ അണിനിരന്നത്. ഇപ്പോഴിതാ ഈ വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഹോളിവുഡ് താരം തപ്‌സി പന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article