സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ സുരേഷ് ഗോപി, ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് പരിചയപ്പെടുത്തി നടന്‍

കെ ആര്‍ അനൂപ്
വ്യാഴം, 18 മാര്‍ച്ച് 2021 (15:04 IST)
നടന്‍ സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്. കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റാഗ്രാമില്‍ ചേര്‍ന്ന താരം തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ആരാധകര്‍ക്കായി പരിചയപ്പെടുത്തി. കഴിഞ്ഞ ജൂലൈയില്‍ ട്വിറ്ററില്‍ ചേര്‍ന്ന സുരേഷ് ഗോപി തന്റെ ആരാധകര്‍ക്ക് മുമ്പില്‍ ഒരിക്കല്‍ കൂടി ഔദ്യോഗിക അക്കൗണ്ട് പരിചയപ്പെടുത്തി. 'ട്വിറ്ററിലെ എന്റെ ഔദ്യോഗിക ഹാന്‍ഡില്‍ ഇതാണ്. എല്ലാവര്‍ക്കും ഊഷ്മളമായ സ്വാഗതം'-സുരേഷ് ഗോപി ട്വീറ്റ് ചെയ്തു.
    
തന്റെ പേരില്‍ പ്രത്യക്ഷപ്പെടുന്ന ചില വ്യാജ അക്കൗണ്ടുകളെക്കുറിച്ചും സുരേഷ് ഗോപി ആരാധകരെ അറിയിച്ചു. അത്തരം അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും നടന്‍ ആരാധകരോട് പറഞ്ഞു. അതേസമയം പാപ്പന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ ആയിരുന്നു നടന്‍. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആശ ശരത്,നൈല ഉഷ,നീത പിള്ള, ഗോകുല്‍ സുരേഷ്,സണ്ണി വെയ്ന്‍, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article