അമ്പത്തിയാറാം ജന്മദിനത്തില്‍ പുതിയ തീരുമാനം എടുത്തിരിക്കുകയാണ് ബോളിവുഡ് താരം അമീര്‍ ഖാന്‍. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂര്‍ണമായും ഒഴിവാക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. പിറന്നാളാശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞതുകൊണ്ട് പങ്കുവെച്ച് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.