ന്യുമോണിയയെ തുടര്‍ന്ന് സിനിമാ താരവും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭായിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നു വരാനിരിക്കെയാണ് മുഖ്യ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി ചികിത്സയിലാണെന്ന വാര്‍ത്ത വരുന്നത്. ഇന്നലെ പ്രധാനമന്ത്രിയുടെ സാനിധ്യത്തില്‍ തിരഞ്ഞെടുപ്പ് സമിതി നടന്നിരുന്നു.