രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ മൂന്നു കോടിയോടടുക്കുന്നു

ശ്രീനു എസ്

ഞായര്‍, 14 മാര്‍ച്ച് 2021 (11:09 IST)
രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ മൂന്നു കോടിയോടടുക്കുന്നു. ഇതുവരെ 2,97,38,409 പേരാണ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 25,320 പേര്‍ക്ക്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 161 പേര്‍ക്ക് കൊവിഡ് മുലം ജീവന്‍ നഷ്ടപ്പെട്ടതായും സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 
 
ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,13,59,048 ആയി ഉയര്‍ന്നിട്ടുണ്ട്. അതേസമയം കൊവിഡ് മൂലം രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 1,58,607 ആയിട്ടുണ്ട്. നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത് 2,10,544 ആയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍