വാക്‌സിനാണെന്ന് പറഞ്ഞ് മയക്കുമരുന്ന് കുത്തിവച്ച് മോഷണം

ശ്രീനു എസ്

ഞായര്‍, 14 മാര്‍ച്ച് 2021 (09:50 IST)
വാക്‌സിനാണെന്ന് പറഞ്ഞ് മയക്കുമരുന്ന് കുത്തിവച്ച് മോഷണം. ചെന്നൈയിലാണ് സംഭവം. സംഭവത്തില്‍ സത്യ എന്നയാള്‍ പിടിയിലായി. ഇയാളുടെ ബന്ധുകൂടിയായ കൃഷ്ണ മൂര്‍ത്തിയുടെ വീട്ടിലെത്തി കൊവിഡ് വാക്‌സിന്‍ പക്കല്‍ ഉണ്ടെന്നും നല്‍കാമെന്നും പറഞ്ഞ് തട്ടിപ്പ് നടത്തിയത്. കുത്തിവയ്‌പ്പെടുത്ത കൃഷ്ണമൂര്‍ത്തിയും ഭാര്യയും രണ്ടുപെണ്‍മക്കളും ബോധരഹിതരായതിനെ തുടര്‍ന്ന് ഇയാള്‍ മോഷണം നടത്തുകയായിരുന്നു.
 
30 പവന്റെ സ്വര്‍ണമാണ് മോഷ്ടിച്ചത്. ബോധം തെളിഞ്ഞപ്പോള്‍ തട്ടിപ്പിനിരയായെന്ന് മനസിലാക്കിയ കുടുംബം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് മംഗലാപുരത്തുവച്ച് പ്രതിയെ പിടികൂടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍