രണ്ടുമണ്ഡലങ്ങളില്‍ മത്സരിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

ശ്രീനു എസ്

ശനി, 13 മാര്‍ച്ച് 2021 (20:58 IST)
രണ്ടുമണ്ഡലങ്ങളില്‍ മത്സരിക്കില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ വ്യക്തത നാളെ വരുമെന്നും എല്ലായിടത്തും കരുത്തരാകും മത്സരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം നേമത്ത് ഉമ്മന്‍ചാണ്ടിയുടെ പേരുവന്നതില്‍ എല്‍ഡിഎഫ്-ബിജെപി ഗുഡാലോചനയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു.
 
പാര്‍ട്ടി പറഞ്ഞാല്‍ താന്‍ നേമത്ത് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ നേമത്തെ കരുത്തന്‍ ആരാണെന്ന കൗതുകത്തിലാണ് ജനങ്ങള്‍. എന്തായാലും നേമത്തെ ഇത്തവണത്തെ മത്സരം കടുക്കുമെന്നതില്‍ സംശയമില്ല. അതേസമയം നേമത്ത് ശശിതരൂര്‍ മത്സരിക്കുന്നത് ഉചിതമെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍