41 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഡിസംബര്‍ 12 മറക്കില്ലെന്ന് സുഹാസിനി

കെ ആര്‍ അനൂപ്
തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (16:50 IST)
80 കളിലെ സിനിമകളില്‍ നിറസാന്നിധ്യമായിരുന്നു സുഹാസിനി. 1980-ല്‍ റിലീസായ നെഞ്ചത്തൈ കിള്ളാതെ എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതം ആരംഭിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന അവാര്‍ഡ് നടിയെ തേടിയെത്തി.പത്മരാജന്‍ സംവിധാനം ചെയ്ത് 1983-ല്‍ പുറത്തിറങ്ങിയ കൂടെവിടെയാണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയായിരുന്നു നായകന്‍. ഇപ്പോഴിതാ 41 വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ തന്റെ ആദ്യ സിനിമ ഓര്‍മ്മകള്‍ സുഹാസിനി പങ്കുവെക്കുകയാണ്.
 
'നാല്പത്തൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് അദ്ദേഹത്തിന്റെ വിജി ആകാന്‍ കഴിയുമെന്ന് സംവിധായകന്‍ മഹേന്ദ്രന്‍ വിശ്വസിച്ചു. 41 വര്‍ഷത്തെ സിനിമ കരിയറിന് ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. നെഞ്ചത്തെ കിള്ളാതെ എന്ന ചിത്രത്തില്‍ നായിക വേഷം ചെയ്യാന്‍ എന്നെ സമ്മതിപ്പിച്ച ഗുരുനാഥന്‍ അശോക് കുമാറിനും അച്ഛന്‍ ചാരുഹാസനും നന്ദി. ഡിസംബര്‍ 12 എന്ന ദിവസം എനിക്ക് എന്നെന്നും പ്രിയപ്പെട്ടതാണ്' - സുഹാസിനി കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article