അമിത മയക്കുമരുന്ന് ഉപയോഗം,നടൻ റോബർട്ട് ഡി നീറോയുടെ കൊച്ചുമകൻ മരിച്ചു

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2023 (13:07 IST)
അമിത മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് പ്രമുഖ ഹോളീവുഡ് നടന്‍ റോബര്‍ട്ട് ഡി നീറോയുടെ കൊച്ചുമകന്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. 19കാരനായ ലിയാന്‍ഡ്രോ ഡി നീറോയുടെ മരണത്തിന് കാരണമായത് കൊക്കെയ്ന്‍ ഉള്‍പ്പടെയുള്ള മയക്കുമരുന്നുകളുടെ അമിതോപയോഗമാണെന്ന് ന്യൂയോര്‍ക് സിറ്റി ചീഫ് മെഡിക്കല്‍ എക്‌സാമിനര്‍ വ്യക്തമാക്കി.
 
അതേസമയം കൊച്ചുമകന്റെ മരണം ഏറെ തളര്‍ത്തിയതായി ഡി നീറോ പത്രക്കുറിപ്പിലൂടെ അറിയിച്ചു. കുടുംബം ഏറെ ദുഃഖത്തിലാണെന്നും സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article