കുമ്പളങ്ങി നൈറ്റ്‌സിലെ ഫഹദിന്റെ ഷമ്മി ഹീറോയായി ഞെട്ടിച്ച പോലെ, വെടിക്കെട്ടിലെ ഷിബൂട്ടനും ഞെട്ടിച്ചെന്ന് സംവിധായകന്‍ ശ്രീജിത്ത് വിജയന്‍. വിഷ്ണു ഉണ്ണികൃഷ്ണന്‍ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.
ബിബിന്‍ ജോര്‍ജ് എന്ന സൂപ്പര്‍ ഹീറോയും വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്ന റിയലിസ്റ്റിക് പെര്‍ഫോമറും ഒന്നിക്കുന്ന വെടിക്കെട്ട് കാണാന്‍ ആഗ്രഹിക്കുന്നവര്‍ തിയറ്ററില്‍ തന്നെ പോയി കാണണമെന്നും ശ്രീജിത്ത്
പറയുന്നു.
ശ്രീജിത്ത് വിജയന്റെ വാക്കുകളിലേക്ക്
ഒരു കഥ സൊല്ലട്ടുമാ....
കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയില്‍ ഫഹദ് ഫാസില്‍ എന്ന നടന്‍ ഷമ്മി എന്ന ഹീറോയായി നമ്മളെ ഞെട്ടിച്ച പോലെ, വെടിക്കെട്ടിലെ ഷിബൂട്ടനും ഞെട്ടിച്ചു.
ഷിബൂട്ടന്‍,
വിഷ്ണു ഉണ്ണികൃഷ്ണന്റെ കരിയറിലെ ഇതുവരെ കണ്ടതില്‍, പെര്‍ഫോമന്‍സ് കൊണ്ട് നമ്മളെ പിടിച്ചിരുന്ന കഥാപാത്രം. രണ്ടര മണിക്കൂര്‍ നീളുന്ന സിനിമയില്‍ , അയാളെ സ്‌ക്രീനില്‍ കാണിക്കുമ്പോള്‍, എനിക്കുറപ്പുണ്ട്, കണ്ട ഓരോ പ്രേക്ഷകന്റെയും ഹൃദയമിടിപ്പ് കൂടിയിട്ടുണ്ടാവും.
'നിങ്ങള്‍ ഒരു നടന്‍ ആവണമെന്ന് വിചാരിച്ചിട്ടുണ്ടെങ്കില്‍ അതായിരിക്കും. അത് ഞങ്ങള്‍ മാത്രം വിചാരിച്ചാല്‍ പോരാ നിങ്ങള്‍ കൂടി വിചാരിക്കണം...' കട്ടപ്പനയിലെ ഋതിക് റോഷന്റെ വാക്കുകള്‍ കടമെടുത്തുകൊണ്ട് പറയുന്നു, ഈ സിനിമ വലിയ വിജയമാക്കാന്‍ നിങ്ങള്‍ കൂടി വിചാരിക്കണം.
ഇത് സാധാരണക്കാരുടെ കഥ പറയുന്ന ഒരു അസാധാരണ സിനിമയാണ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കലാകാരന്മാരുടെ കഷ്ടപ്പാടിന്റെ, കണ്ണീരിന്റെ, പുറത്തുവരാത്ത നൂറു കഥകള്‍ ഉണ്ട്. ബിബിന്‍ ജോര്‍ജ് എന്ന സൂപ്പര്‍ ഹീറോയും വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്ന റിയലിസ്റ്റിക് പെര്‍ഫോമറും ഒന്നിക്കുന്ന വെടിക്കെട്ട് കാണാന്‍ ആഗ്രഹിക്കുന്നവര്‍ തിയറ്ററില്‍ തന്നെ പോയി കാണണം
NB : ഷിബൂട്ടന്‍ തീയറ്ററില്‍ നിങ്ങളെ ഞെട്ടിച്ചിരിക്കും
സണ്ണി ലിയോണിന്റെ ബഹുഭാഷാ ചിത്രം 'ഷീറോ' സംവിധാനം ചെയ്തിരിക്കുന്നത് ശ്രീജിത്ത് വിജയനാണ്.