'വെടിക്കെട്ട്' ഏതൊരു തരത്തിലുള്ള പ്രേക്ഷകനെയും തൃപ്തിപെടുത്തുന്ന സിനിമയാണ് :ലിയോ തദേവൂസ്

കെ ആര്‍ അനൂപ്

ശനി, 4 ഫെബ്രുവരി 2023 (17:44 IST)
ഏതൊരു തരത്തിലുള്ള പ്രേക്ഷകനെയും തൃപ്തിപെടുത്തുന്ന രീതിയിലുള്ള സിനിമയാണ് വെടിക്കെട്ട് എന്ന് സംവിധായകന്‍ ലിയോ തദേവൂസ്.ശരിക്കും കഷ്ട്ടപെട്ടു പണിയെടുത്ത ചിത്രം ആണെന്ന് സിനിമയുടെ ഓരോ ഷോട്ടും കണ്ടാല്‍ മനസ്സിലാകും. സിനിമയുടെ ആകെത്തുകയില്‍ തരുന്ന ഒരു എനര്‍ജി ഉണ്ട് അത് വളരെ പോസിറ്റീവ് ആണ്. നമ്മളെ മുന്നോട്ടു ചലിപ്പിക്കാന്‍ പോന്നതാണെന്ന് അദ്ദേഹം കുറിക്കുന്നു.
 
'വെടിക്കെട്ട് സിനിമ കണ്ടു. പുതുമുഖ നടീ നടന്മാരുടെ വലിയൊരു നിര മലയാള സിനിമക്ക് തന്നതിന് നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും ആദ്യമായി വലിയൊരു നന്ദി. വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്ന അഭിനേതാവ് ശരിക്കും ഞെട്ടിച്ചു. മിതത്വത്തില്‍ നിന്ന് വളരെ ശക്തമായി കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ബിബിന്‍ നിങ്ങളെ സ്‌ക്രീനില്‍ കാണുന്നതുതന്നെ ഏതൊരു മനുഷ്യനും വലിയൊരു പ്രചോദനം ആണ്. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധിഘട്ടങ്ങളില്‍ പോലും സിനിമയിലും ജീവിതത്തിലും ഒരു പോലെ ആണ് നിങ്ങള്‍ . ഏതൊരു തരത്തിലുള്ള പ്രേക്ഷകനെയും തൃപ്തിപെടുത്തുന്ന രീതിയിലുള്ള സിനിമയാണ് വെടിക്കെട്ട്. ശരിക്കും കഷ്ട്ടപെട്ടു പണിയെടുത്ത ചിത്രം ആണെന്ന് സിനിമയുടെ ഓരോ ഷോട്ടും കണ്ടാല്‍ മനസ്സിലാകും. 
സിനിമയുടെ ആകെത്തുകയില്‍ തരുന്ന ഒരു എനര്‍ജി ഉണ്ട് അത് വളരെ പോസിറ്റീവ് ആണ്. നമ്മളെ മുന്നോട്ടു ചലിപ്പിക്കാന്‍ പോന്നതാണ്. 
ലോകം ഇങ്ങനെ തിളച്ചുമറിയുമ്പോഴും നിങ്ങളെപ്പോലുള്ള കലാകാരന്മാര്‍ക്ക് ഇത്രയെങ്കിലും ഒക്കെ ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനിക്കാം 
എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ഷിനോയ് മാത്യു വിനും ബാദുഷക്കും അഭിനന്ദനങള്‍ ..നിങ്ങളുടെ നല്ല മനസ്സിന് ഫലം ഉണ്ടാകട്ടെ 
ഓരോ സീനിലും തകര്‍ത്താടിയ പുതുമുഖ അഭിനേതാക്കള്‍ക്കെല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. ഉറപ്പാണ് നിങ്ങളെ സംവിധായകര്‍ നോട്ടമിട്ടുകഴിഞ്ഞുകാണും 
ഈ സിനിമ നിങ്ങളുടെ ഗ്രാമത്തിലോ അടുത്തുള്ള ഗ്രാമത്തിലോ നടന്ന കഥയായിരിക്കും തീര്‍ച്ച.'-ലിയോ തദേവൂസ് കുറിച്ചു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍