മലയാളിയായ ബോളിവുഡ് ഗായകന്‍ കെ.കെ. അന്തരിച്ചു

Webdunia
ബുധന്‍, 1 ജൂണ്‍ 2022 (09:01 IST)
ബോളിവുഡിലെ പ്രശസ്ത ഗായകനും മലയാളിയുമായ കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചു. കെ.കെ. എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 53 വയസ്സായിരുന്നു.
 
കൊല്‍ക്കത്ത നസ്‌റുല്‍ മഞ്ച ഓഡിറ്റോറിയത്തില്‍ സംഗീത പരിപാടിക്ക് ശേഷം താമസിച്ചിരുന്ന ഹോട്ടലില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കൊല്‍ക്കത്ത സിഎംആര്‍ഐ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 
സി.എസ്.മേനോന്റെയും കനകവല്ലിയുടെയും മകനായി ഡല്‍ഹിയിലാണ് കെ.കെ. ജനിച്ചു വളര്‍ന്നത്. 1990 കളില്‍ അവസാനത്തില്‍ ഏറെ ഹിറ്റായ 'പല്‍' ആല്‍ബത്തിലൂടെ ഗായകനായി ചുവടുറപ്പിച്ചു. കാതല്‍ ദേശത്തിലൂടെ എ.ആര്‍.റഹ്മാന്‍ സിനിമാ പിന്നണി ഗാനരംഗത്തേയ്ക്ക് കൊണ്ടുവന്നു. ഹിന്ദി, തമിഴ്, കന്നഡ, മറാത്തി, ബംഗാളി, അസമീസ്, ഗുജറാത്തി സിനിമകളില്‍ ഗാനങ്ങള്‍ ആലപിച്ചു. 'പുതിയ മുഖം' എന്ന ചിത്രത്തിലൂടെ മലയാളത്തിലും കെ.കെ. പാടി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article