അശ്ലീലത,അതിക്രമിച്ച് കടക്കൽ,അശ്ളീല വീഡിയോ പ്രചരിപ്പിക്കാൻ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 2020ൽ കാനക്കോണിൽ സംസ്ഥാനത്തിന് കീഴിലുള്ള ചപോലി അണക്കെട്ടിന് സമീപം അശ്ലീലവീഡിയോ ചിത്രീകരിച്ചുവെന്നാണ് നടിക്കും മുൻ ഭർത്താവിനുമെതിരായ കുറ്റം.രണ്ടുപേരേയും നേരത്തെ അറസ്റ്റുചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.