സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് അമേയ മാത്യു. സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങൾ താരം സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുക പതിവാണ്. താരത്തിന്റെ ഫോട്ടോഷൂട്ടുകൾക്കും ആരാധകർ നിരവധിയാണ്. സൈബർ അബ്യൂസുകൾക്കെതിരെ നടത്തിയ പ്രതികരണങ്ങളുടെ പേരിലും താരം പ്രസിദ്ധയാണ്. ഇത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 5 ലക്ഷം ഫോളോവേഴ്‌സ് ആയതിൽ സന്തോഷം പങ്കുവെച്ചുകൊണ്ട് അമേയ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഷോർട്ട്സും സ്പഗെറ്റി സ്ട്രാപ് ക്രോപ് ടോപ്പും ധരിച്ച് കസേരയിൽ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. അഞ്ഞൂറാൻ എന്ന ടൈറ്റിലോടെയാണ് താരം ആരാധകരുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചത്. ഇതിന് താഴെ കോണ്ടം ഉണ്ട്. ഒരു രാത്രി വരാമോ എന്നാണ് ഒരു ഞരമ്പൻ കമന്റിട്ടത്.