ശിവരാജ്കുമാര്‍ തമിഴ് സിനിമയിലേക്ക്, അരങ്ങേറ്റം രജനികാന്തിന്റെ 'ജയിലര്‍'ലൂടെ

കെ ആര്‍ അനൂപ്
വ്യാഴം, 17 നവം‌ബര്‍ 2022 (15:17 IST)
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ 'ജയിലര്‍' ചിത്രീകരണം പുരോഗമിക്കുകയാണ്.നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ് ശിവരാജ്കുമാര്‍. അദ്ദേഹം കന്നഡ മാധ്യമങ്ങളുമായി വാര്‍ത്ത പങ്കുവെച്ചെങ്കിലും 'ജയിലര്‍' നിര്‍മ്മാതാക്കള്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
 
ശിവരാജ്കുമാര്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. അദ്ദേഹത്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം ഇന്നുതന്നെ ആരംഭിക്കും എന്നാണ് വിവരം.4-5 ദിവസത്തിനുള്ളില്‍ തന്റെ ഭാഗങ്ങള്‍ നടന്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. ഒന്നര മാസത്തോളമായി സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ട്.
 
'പേട്ട', 'ദര്‍ബാര്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാമതും രജനികാന്ത് ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. രമ്യ കൃഷ്ണന്‍, യോഗി ബാബു, വസന്ത് രവി, വിനായകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. 2023ല്‍ ചിത്രം റിലീസ് ചെയ്യും.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article