പ്രായമായ കഥാപാത്രങ്ങളെല്ലാം അമിതാഭ് ബച്ചന് കിട്ടുന്നു, ഒരു നല്ല റോള്‍ പോലും ഞങ്ങള്‍ക്കില്ല: ശരത് സക്‌സേന

Webdunia
വ്യാഴം, 15 ജൂലൈ 2021 (19:26 IST)
മുതിര്‍ന്ന നടന്‍മാര്‍ക്കുള്ള നല്ല കഥാപാത്രങ്ങളെല്ലാം അമിതാഭ് ബച്ചന് ലഭിക്കുന്നതായും തന്നെ പോലുള്ള നടന്‍മാര്‍ക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ലെന്നും നടന്‍ ശരത് സക്‌സേന. അമിതാഭ് ബച്ചന് നല്ല കഥാപാത്രങ്ങള്‍ ലഭിച്ച ശേഷം ബാക്കിയുള്ള മോശം കഥാപാത്രങ്ങളാണ് തന്നെ പോലുള്ളവര്‍ക്ക് ലഭിക്കുന്നതെന്നും ശരത് സക്‌സേന നീരസം പ്രകടിപ്പിച്ചു. 
 
'സിനിമാ ഇന്‍ഡസ്ട്രി ഇപ്പോള്‍ യുവാക്കളുടേത് മാത്രമായി. പ്രായമായ നടന്‍മാരെ ആവശ്യമില്ലാത്ത അവസ്ഥ. എന്നാല്‍, ഞങ്ങള്‍ ഇപ്പോഴും ഇന്‍ഡസ്ട്രിയിലുണ്ട്. അഭിനയരംഗത്ത് സജീവമായി തുടരാന്‍ ഞങ്ങളൊക്കെ ആഗ്രഹിക്കുന്നുണ്ട്. സിനിമയില്‍ പ്രായമായ നടന്‍മാര്‍ക്കായി എത്രത്തോളം കഥാപാത്രങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്? മുതിര്‍ന്ന അഭിനേതാക്കള്‍ക്കായി എഴുതുന്ന നല്ല കഥാപാത്രങ്ങളെല്ലാം അമിതാഭ് ബച്ചനാണ് ലഭിക്കുന്നത്. കാര്യമായി ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങള്‍ മാത്രമാണ് എന്നെ പോലുള്ള അഭിനേതാക്കള്‍ക്ക് ലഭിക്കുന്നത്,' ശരത് സക്‌സേന പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article