ഗർഭകാല അനുഭവങ്ങൾ പങ്കുവെച്ച് കരീനയുടെ പ്രഗ്‌നൻസി ബൈബിൾ, മതവികാരം വ്രണപ്പെടുത്തിയെന്ന് ക്രിസ്ത്യൻ സംഘടനകൾ

വ്യാഴം, 15 ജൂലൈ 2021 (18:04 IST)
തന്റെ ഗർഭകാല അനുഭവങ്ങളെ പറ്റി ബോളിവുഡ് താരം കരീനാ കപൂർ എഴുതിയ പുസ്‌തകത്തിനെതിരെ ക്രിസ്ത്യൻ സംഘടനകൾ. പ്രഗ്‌നൻസി ബൈബിൾ എന്ന് പുസ്‌തകത്തിന് പേര് നൽകിയത് ക്രിസ്തീയ മതവികാരങ്ങളെ വൃണപ്പെടുത്തിയെന്ന് ആരോപിച്ച് ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ് പ്രസിഡന്റ് ആഷിഷ് ഷിന്‍ഡോയാണ് പരാതി നല്‍കിയത്.
 
ബൈബിള്‍ എന്നത് ക്രിസ്തുമതത്തിന്റെ വിശുദ്ധഗ്രന്ഥമാണെന്നും അതിനാൽ കരീനയുടെ പുസ്‌തകത്തിന്റെ പേര് മാറ്റണമെന്നുമാണ് പരാതിയിൽ പറയുന്നത്. ഇക്കഴിഞ്ഞ  ജൂലൈ ഒമ്പതിനാണ് കരീനയുടെ പുസ്തകം പ്രകാശനം ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍