ഷെയിൻ നിഗം ആദ്യമായി നായകനായ ചിത്രം, ആറു വർഷങ്ങൾക്ക് കഴിഞ്ഞു, കിസ്മത്ത് ഓർമ്മകളിൽ നടൻ

Anoop k.r
വെള്ളി, 29 ജൂലൈ 2022 (11:09 IST)
ബാലതാരമായി സിനിമയിലെത്തിയ ഷെയിൻ കിസ്മത്തിലൂടെ നായകനായി.കിസ്മത്ത് ഓർമ്മകളിലാണ് നടൻ. 2016 ജൂലൈ 29നാണ് ചിത്രം റിലീസ് ചെയ്തത്.
 
താന്തോന്നി, അൻവർ തുടങ്ങിയ ചിത്രങ്ങളിൽ കുട്ടി താരമായി ഷെയിനും ഉണ്ടായിരുന്നു.രാജീവ് രവിയുടെ അന്നയും റസൂലുമാണ് നടന്റെ കരിയർ മാറ്റിയെഴുതിയത്.
 
അമൃത ടി വി യുടെ ഡാൻസ് ഷോയിലൂടെ ഷെയിൻ ശ്രദ്ധിക്കപ്പെട്ടത്.ഷെയിനെ നായകനാക്കി ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ബർമുഡ
 ജൂലായ് 29ന് പ്രദർശനത്തിനെത്തും.
ആദ്യമായി പോലീസ് വേഷത്തിൽ നടൻ ഷെയിൻ നിഗം. പ്രൊഡക്ഷൻ നമ്പർ 5 എന്ന് താൽക്കാലികമായി അറിയപ്പെടുന്ന ചിത്രത്തിൽ സണ്ണി വെയ്നും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article