ഒരു അവകാശപോരാളി എന്ന നിലയിൽ മനസ്സ് കൊണ്ടു എന്നെ അടുപ്പിച്ചു ഈ ചിത്രം ഈ മോശം കാലഘട്ടത്തിൽ ചോദ്യം ചോദിക്കുന്നവരെ ശബ്ദം ഉയർത്തുന്നവരെ എല്ലാം നോട്ടം വച്ചിരിക്കുന്ന ,മറ്റുള്ളവർ,ഉള്ളിടത്തു ധൈര്യപൂർവ്വം മുന്നോട് പോകുവാൻ ഊർജം നൽകുന്ന ഒന്നായി ഈ സിനിമ തോന്നി ഒരു കലാകാരിയുടെ എല്ലാ തരത്തിലും ഉള്ള കഴിവ് പുറത്തു കൊണ്ടു വരാൻ ഇന്ദു വിനു കഴ്ഞ്ഞു അഭിനേതാക്കൾ തിരക്കഥ ക്യാമറ ലൊക്കേഷൻ എല്ലാം അതിമനോഹരം ഇതൊരു പെൺ സിനിമ ആയി ആരും അടയാളപെടുത്തരുത് ഇതു ഇന്ദു വിന്റെ സിനിമ ആണ് ഇനിയും തന്റെ എല്ലാ തരത്തിലും ഉള്ള കഴിവുകൾ സിനിമയിൽ കൊണ്ടു വരാൻ ഇന്ദു വിനു കഴിയട്ടെ ആശംസകൾ Indhu VS"-ശീതൾ ശ്യാം കുറിച്ചു.