‘പോളണ്ടിനെ പറ്റി നീ ഒരക്ഷരം മിണ്ടരുത്'; വൈറലായി മാറി വിനീത് ശ്രീനിവാസിന്റെ പോളണ്ടിൽ നിന്നുള്ള ചിത്രം

Anoop k.r

വെള്ളി, 29 ജൂലൈ 2022 (10:04 IST)
1991ല്‍ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം സന്ദേശത്തിലെ ഡയലോഗുകൾ സിനിമ പ്രേമികൾക്ക് കാണാപ്പാഠമാണ്.ശ്രീനിവാസന്റേതാണ് തിരക്കഥ. ‘പോളണ്ടിനെ പറ്റി നീ ഒരക്ഷരം മിണ്ടരുത്’എന്ന ഡയലോഗ് വീണ്ടും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നു. അതിനൊരു കാരണം വിനീത് ശ്രീനിവാസനാണ്.
ഇന്‍സ്റ്റഗ്രാമില്‍ വിനീത് പങ്കുവെച്ച ഫോട്ടോയും സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചു. പോളണ്ടിലേക്ക് യാത്ര പോയ വിനീതിന്റെ ചിത്രമായിരുന്നു അത്.ശ്രീനിവാസന്റെ ഫോട്ടോയും ഡയലോഗും പ്രിന്റ് ചെയ്ത ടിഷര്‍ട്ട് ഇട്ടു കൊണ്ടാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. 
 
'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ റിലീസിനെ കാത്തിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍