പോലീസുകാരനായത് നായട്ടിന്റെ തിരക്കഥ എഴുതുന്നതിൽ സഹായിച്ചുവെന്ന് തിരക്കഥാകൃത്ത് ഷാഹി കബീർ. ബിഹൈൻഡ് വുഡ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഷാഹിയുടെ വെളിപ്പെടുത്തൽ.
പൊലീസുകാരനായതുകൊണ്ടു തന്നെ എളുപ്പത്തില്‍ എഴുതാന്‍ കഴിയുന്ന കഥയായിരുന്നു നായാട്ടിന്റേത്. അനുഭവങ്ങള്‍ കുറച്ചുകൂടി വിശദമായി എഴുതാൻ കഴിയും. നായാട്ട് ഒരു പോലീസ് സിനിമ എന്ന് പറയാവുന്ന സിനിമയാണ്. ഞാനടക്കമുള്ള പൊലീസുകാരെ മറ്റൊരു കണ്ണില്‍കൂടി കാണണമെന്ന് പറയേണ്ട ആവശ്യമുണ്ടായിരുന്നു. അതാണ് നായാട്ടിലൂടെ പറയാൻ ശ്രമിച്ചത് ഷാഹി കബീർ പറഞ്ഞു.