പ്രതിഷേധം കനക്കുന്നു: ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ തിരിച്ചു നൽകി ടോം ക്രൂയിസും

Webdunia
ചൊവ്വ, 11 മെയ് 2021 (20:37 IST)
ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷനെതിരെ കടുത്ത നടപടികളുമായി കൂടുതൽ സിനിമാപ്രവർത്തകർ. സംഘാടക സമിതിയില്‍ വെളുത്ത വര്‍ഗക്കാര്‍ മാത്രമാണുള്ളതെന്നും വൈവിധ്യമില്ലെന്നും ഇത് വംശീയതയാണെന്നുമാണ് അസോസിയേഷനെതിരെയുള്ള ആരോപണങ്ങൾ.
 
ഇതിനെ തുടർന്ന് 2022 ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്ന് യു.എസ് ടെലിവിഷന്‍ ചാനല്‍ എന്‍സിബി പ്രഖ്യാപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി തനിക്ക് ലഭിച്ച 3 ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളാണ് ടോം ക്രൂയിസ് തിരിച്ചുനൽകിയിരിക്കുന്നത്. ജെറി മഗ്വിറി, മംഗോളിയ, ബോണ്‍ ഓണ്‍ ഫോര്‍ത്ത് ഓഫ് ജൂലൈ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ടോം ക്രൂസ് പുരസ്‌കാരം നേടിയിരുന്നത്.
 
നടി നടി സ്‌കാര്‍ലറ്റ് ജൊഹാന്‍സണും നെറ്റ്ഫ്ലിക്‌സ്, ആമസോണ്‍  സ്റ്റുഡിയോസ്, വാര്‍ണര്‍ ബ്രദേഴ്‌സ് തുടങ്ങിയ പ്രൊഡക്ഷന്‍ കമ്പനികളും ഫോറിന്‍ പ്രസ് അസോസിയേഷനുമായി സഹകരിക്കില്ലെന്ന് നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സമിതിയിൽ മാറ്റം വരുത്തണമെന്നാണ് ഇവരുടെയും ആവശ്യം.

അനുബന്ധ വാര്‍ത്തകള്‍

Next Article