ദ ഇന്റേൺ ബോളിവുഡിലേക്ക്, പ്രധാനവേഷങ്ങളിൽ ദീപികയും അമിതാബ് ബച്ചനും
ബുധന്‍, 7 ഏപ്രില്‍ 2021 (19:30 IST)
ഹോളിവുഡ് സൂപ്പർഹിറ്റ് ചിത്രം ദി ഇന്റേണിന്റെ ബോളിവുഡ് റിമേക്ക് ഒരുങ്ങുന്നു. റോബർട്ട് ഡി നീറോ അവതരിപ്പിച്ച വേഷത്തിലായിരിക്കും അമിതാഭ് ബച്ചൻ എത്തുക. അന്നെ ഹാത്‌വെയായിരുന്നു ചിത്രത്തിൽ നായികയായത്. ഈ വേഷം ദീപിക പദുക്കോൺ ആയിരിക്കും അവതരിപ്പിക്കുക.
അമിത് രവീന്ദ്രനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വർഷമായിരിക്കും ചിത്രം പുറത്തിറങ്ങുക. 2015ൽ പുറത്തിറങ്ങിയ പികുവിലാണ് അമിതാഭ് ബച്ചനും ദീപികയും ഒന്നിച്ചഭിനയിച്ചത്. ചിത്രം ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.