ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ വിവിധ ഒഴിവുകള്‍

അഭിറാം മനോഹർ

ബുധന്‍, 26 മാര്‍ച്ച് 2025 (19:48 IST)
കേരള സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ (SHSRC), ഐ.സി.എം.ആര്‍ ഗവേഷണ പ്രോജക്റ്റിനായി ഒരു ഗവേഷണ ശാസ്ത്രജ്ഞനെയും (Research Scientist) ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്റ്റാഫിനെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
 
ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്ഥാനത്തിന്:
 
യോഗ്യത: പബ്ലിക് ഹെല്‍ത്ത്, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി, ആന്ത്രോപോളജി, ലൈഫ് സയന്‍സ് എന്നിവയില്‍ ബിരുദം + 3 വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം.
 
പ്രായപരിധി: 35 വര്‍ഷം.
 
റിസര്‍ച്ച് സയന്റിസ്റ്റ് സ്ഥാനത്തിന്:
 
യോഗ്യത: പബ്ലിക് ഹെല്‍ത്ത്, നഴ്‌സിംഗ്, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി എന്നിവയില്‍ ഫസ്റ്റ് ക്ലാസ്/സെക്കന്‍ഡ് ക്ലാസ് ബിരുദാനന്തര ബിരുദം + 3 വര്‍ഷം പ്രവൃത്തി പരിചയം അല്ലെങ്കില്‍ പി.എച്ച്.ഡി. (സെക്കന്‍ഡ് ക്ലാസ് ഉള്ളവര്‍ക്ക് പി.എച്ച്.ഡി നിര്‍ബന്ധം).
 
പ്രായപരിധി: 40 വര്‍ഷം.
 
പ്രത്യേക പരിഗണന: ട്രാന്‍സ്‌ജെന്‍ഡര്‍, ഇന്റര്‍സെക്‌സ് വ്യക്തികള്‍ക്ക് മുന്‍ഗണന.
 
അപേക്ഷിക്കേണ്ട തീയതി: 2024 ഏപ്രില്‍ 10 വൈകുന്നേരം 5 മണിക്ക് മുമ്പ് www.shsrc.kerala.gov.in വിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്:
 0471 2323223
 www.shsrc.kerala.gov.in
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍