മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ടോയ്ലറ്റിന്റെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി 10.30 ഓടെ വിമാനത്താവളത്തിലെ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അവര്‍ പോലീസില്‍ വിവരമറിയിച്ചു.