നാലുമാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് 12കാരി; കാരണം മാതാപിതാക്കളില്ലാത്ത തന്നോടുള്ള സ്‌നേഹം കുറയുമോന്ന് ഭയന്ന്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 18 മാര്‍ച്ച് 2025 (18:03 IST)
കണ്ണൂരില്‍ നാലുമാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയത് 12 വയസ്സുകാരി. കണ്ണൂര്‍ പാപ്പിനിശ്ശേരി താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ ദമ്പതികളുടെ മകള്‍ യാസികയാണ് മരിച്ചത്. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞാണ് കൊലപ്പെടുത്തിയത്. മാതാപിതാക്കള്‍ ഇല്ലാത്ത 12 വയസ്സുകാരി ദമ്പതികള്‍ക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. ഇവര്‍ക്കിടയിലേക്ക് പുതിയ കുഞ്ഞ് വന്നപ്പോള്‍ തന്നോടുള്ള സ്‌നേഹം കുറയുമോ എന്ന ഭയത്താലാണ് 12 കാരി കൊലപാതകം നടത്തിയത്.
 
ദമ്പതികള്‍ ഉറങ്ങിയ സമയത്താണ് 12കാരി കുറ്റകൃത്യം നടത്തിയത്. ശേഷം ശുചിമുറിയില്‍ പോകാന്‍ എഴുന്നേറ്റപ്പോള്‍ കുട്ടിയെ കണ്ടില്ലെന്ന് പെണ്‍കുട്ടി ദമ്പതികളോട് പറഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇവര്‍ വാടക കോട്ടേഴ്സിലാണ് താമസിച്ചിരുന്നത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കോട്ടേഴ്സിന്റെ സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
 
കുട്ടിയുടെ മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു പോലീസ് നേരത്തേ പറഞ്ഞിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍