എറണാകുളം മെഡിക്കല്‍ കോളേജില്‍ നവജാത ശിശുക്കളുടെ ഐസിയു താല്‍ക്കാലികമായി പ്രവര്‍ത്തിക്കില്ല

രേണുക വേണു

ചൊവ്വ, 3 ഡിസം‌ബര്‍ 2024 (14:00 IST)
Medical College, Ernakulam

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നവജാത ശിശുക്കളുടെ ഐസിയു ഡിസംബര്‍ നാല് മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രവര്‍ത്തിക്കില്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ.എം.ഗണേഷ് മോഹന്‍ അറിയിച്ചു.
 
ഫയര്‍ ആന്‍ഡ് സേഫ്റ്റി ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനും കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനു വേണ്ടിയുമാണ് ഐസിയു അടയ്ക്കുന്നത്. 
 
എന്‍.ഐ.സി.യു.വിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് വരെ പൊതുജനങ്ങള്‍ സഹകരിക്കണം. സമീപ ആശുപത്രികളില്‍ നിന്നും മാസം തികയാതെ ജനിക്കുന്ന നവജാത ശിശുക്കളുടെയും മറ്റ് റഫറലുകളും ഈ കാലയളവില്‍ ഒഴിവാക്കേണ്ടതാണെന്നും മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍