കീച്ചേരി സൈമണ്‍,'ആന്റണി'യില്‍ മാസാകാന്‍ അപ്പാനി ശരത്ത്, ചിത്രം ഡിസംബര്‍ ഒന്നിന് തിയറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
വ്യാഴം, 30 നവം‌ബര്‍ 2023 (12:19 IST)
ജോഷിയുടെ സംവിധാനത്തില്‍ ഡിസംബര്‍ ഒന്നിന് റിലീസിന് ഒരുങ്ങുന്ന 'ആന്റണി' കാണുവാനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. കഴിഞ്ഞദിവസം പുറത്തുവന്ന ട്രെയിലറിന് ലഭിച്ച സ്വീകാര്യത അതിനുള്ള തെളിവാണ്. ജോജു ജോര്‍ജ്ജും കല്യാണി പ്രിയദര്‍ശനം അച്ഛനും മകളുമായി വേഷമിടുന്ന സിനിമയില്‍ ശരത്ത് അപ്പാനിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.കീച്ചേരി സൈമണ്‍ എന്നാണ് നടന്റെ കഥാപാത്രത്തിന്റെ പേര്. ക്യാരക്ടര്‍ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
ജോഷി സംവിധാനം ചെയ്യുന്ന ആന്റണിയില്‍ ജോജു ജോര്‍ജ്ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
 
നെക്സ്റ്റല്‍ സ്റ്റുഡിയോസ്, അള്‍ട്രാ മീഡിയ എന്റര്‍ടെയ്ന്‍മെന്റ് എന്നിവയോടൊപ്പം ചേര്‍ന്ന് ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോളാണ് നിര്‍മിക്കുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article