'ഏട്ടന്‍ വണ്ണം കുറയ്ക്കാന്‍ പറഞ്ഞപ്പോള്‍ നോ പറയാന്‍ കഴിഞ്ഞില്ല';ശരീരഭാരം കുറച്ചതിന് പിന്നിലെ കഷ്ടപ്പാടിനെ കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍

കെ ആര്‍ അനൂപ്
വ്യാഴം, 30 നവം‌ബര്‍ 2023 (11:17 IST)
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം . ഒക്ടോബര്‍ 27ന് ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഈയടുത്താണ് പൂര്‍ത്തിയായത്. ധ്യാന്‍ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയ്ക്കായി ശരീരഭാരം ധ്യാന്‍ കുറച്ചിരുന്നു. പത്തു വര്‍ഷങ്ങള്‍ക്കുശേഷമാണ് വിനീതിന്റെ സിനിമയില്‍ ധ്യാന്‍ അഭിനയിക്കുന്നത്.
 
ശരീരഭാരം കുറയ്ക്കാന്‍ വിനീത് പറഞ്ഞപ്പോള്‍ തനിക്ക് നോ പറയാന്‍ കഴിഞ്ഞില്ലെന്നും വേറെ ആരെങ്കിലും ആണെങ്കില്‍ പറഞ്ഞേനെ എന്നും ധ്യാന്‍ ഒരു അഭിമുഖത്തിനിടയില്‍ പറഞ്ഞു. എന്നാല്‍ പടം അനൗണ്‍സ് ചെയ്ത് ഒരു പോയിന്റില്‍ എത്തിയപ്പോള്‍ പറ്റില്ലെന്നും വേറെ ആളെ പടത്തിലേക്ക് നോക്കുവാന്‍ വിനീതിനോട് പറഞ്ഞിരുന്നു എന്നും ധ്യാന്‍ പറയുന്നു. അതിന്റെ പേരില്‍ ഏട്ടനുമായി ചെറിയ വിടവ് ഉണ്ടായെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. പെട്ടെന്ന് ശരീരഭാരം കുറയ്ക്കുന്നത് അണ്‍ഹെല്‍ത്തിയാണെന്നും ഒരു പ്രായം കഴിയുമ്പോള്‍ ബോഡി പെട്ടെന്ന് റിയാക്ട് ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്നും ധ്യാന്‍ അഭിമുഖത്തിനിടെ പറഞ്ഞു. മുമ്പ് ചെയ്ത സിനിമയ്ക്കിടയില്‍ കാലിന് പരിക്കുപറ്റിയിരുന്നു. നമ്മള്‍ പുറമേ കാണുന്ന പോലെയല്ല. ഇവിടെ ഹെല്‍ത്ത് കണ്ടീഷന്‍ ഒക്കെ ഡിഫറെന്റ് ആണെന്നും നടന്‍ പറഞ്ഞു.
 
 ഒന്നരമാസത്തിനുള്ളില്‍ ഡയറ്റ് ചെയ്ത് ഫുഡ് കുറച്ച് വര്‍ക്കൗട്ട് ചെയ്താണ് ധ്യാന്‍ ശ്രീനിവാസന്‍ ശരീരഭാരം കുറച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article