കേരളത്തില്‍ ഒന്നാമത് 'ലിയോ', ഒരു തമിഴ് സിനിമയ്ക്കും ഇതുവരെയും സ്വന്തമാക്കാനാവാത്ത നേട്ടം !

കെ ആര്‍ അനൂപ്

വ്യാഴം, 30 നവം‌ബര്‍ 2023 (09:18 IST)
തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ ഓപ്പണിംഗ് സ്വന്തമാക്കിയാണ് വിജയുടെ ലിയോ പ്രദര്‍ശനം ആരംഭിച്ചത്. തമിഴ്‌നാട്ടിന് പുറത്ത് ലിയോ വലിയ നേട്ടം ഉണ്ടാക്കിയത് കേരളത്തിലായിരുന്നു. ഒരു തമിഴ് സിനിമ കേരളത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് വിജയ് ചിത്രം നേടിയത്. കേരളത്തിലെ ഷെയര്‍ എത്രയെന്ന് കണക്കുകളും പുറത്തുവന്നിട്ടുണ്ട്.
 
ലിയോ ഒക്ടോബര്‍ 19നാണ് തിയേറ്ററുകളില്‍ എത്തിയത്. കേരളത്തില്‍നിന്ന് 60 കോടി കളക്ഷന്‍ ലിയോ നേടി. ഇതിനുമുമ്പ് ഒരു തമിഴ് ചിത്രവും ഇത്രയും വലിയ കളക്ഷന്‍ കേരളത്തില്‍നിന്ന് സ്വന്തമാക്കിയിട്ടില്ല.
 കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നിന്നുള്ള ഷെയര്‍ 23.85 കോടിയാണെന്നാണ് വിവരം. ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 600 കോടി കടന്നു. 2023ലെ തമിഴ് സിനിമയിലെ ഏറ്റവും വലിയ സാമ്പത്തിക വിജയചിത്രമായി ലിയോ മാറിയിരുന്നു. കോളിവുഡിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ഹിറ്റുമാണ് ചിത്രം.രജനികാന്തിന്റെ 2.0 ആണ് ഒന്നാമത് ഉള്ളത്.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍