മന്‍സൂര്‍ അലി ഖാന്‍ എന്നെപറ്റി നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ സംസാരിച്ച വീഡിയോ കാണാനിടയായി. ലൈംഗികത. അനാദരവ്,സ്ത്രീ വിരുദ്ധത, വെറുപ്പുളവാക്കുന്ന മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണ്. ഇയാള്‍ക്കൊപ്പം ഒരിക്കല്‍ പോലും സ്‌ക്രീന്‍ പങ്കിട്ടിട്ടില്ല എന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. എന്റെ ഇനി ബാക്കിയുള്ള സിനിമാ ജീവിതത്തിലും അങ്ങനെയൊന്ന് സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തും. ഇയാളെ പോലുള്ളവര്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്, തൃഷ കുറിച്ചു.
ഏതാനും നാളുകള്‍ക്ക് മുന്‍പ് ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റിലാണ് തൃഷക്കെതിരെ മന്‍സൂര്‍ അലിഖാന്‍ മോശം പരാമര്‍ശം നടത്തിയത്. താന്‍ മുന്‍പ് അഭിനയിച്ച സിനിമകളില്‍ രോജയേയും ഖുശ്ബുവിനെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാന്‍ സാധിച്ചില്ലെന്നും താന്‍ പണ്ട് ചെയ്ത സിനിമകളില്‍ ഉണ്ടായിരുന്നത് പോലുള്ള റേപ് സീനുകള്‍ ലിയോയില്‍ ഉണ്ടാകുമെന്ന് കരുതിയെന്നുമായിരുന്നു മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശം. ഒരു ബെഡ് റൂം സീന്‍ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അങ്ങനൊന്നിന് അഗ്രഹമുണ്ടായിരുന്നുവെന്നും മന്‍സൂര്‍ അലിഖാന്‍ പറഞ്ഞിരുന്നു.