'കാട്ടാളന്‍ പൊറിഞ്ചുവിനേക്കാള്‍ ഡബിള്‍ പവറിലാണ് 'ആന്റണി';ജോഷിയുടെ 'ആന്റണി' ട്രെയിലര്‍ എത്തി

കെ ആര്‍ അനൂപ്

തിങ്കള്‍, 27 നവം‌ബര്‍ 2023 (17:40 IST)
നടി കല്യാണി പ്രിയദര്‍ശനെ നായികയാക്കി ജോഷി സംവിധാനം ചെയ്യുന്ന 'ആന്റണി'യുടെ ട്രെയിലര്‍ പുറത്ത്. മെയ് ആദ്യവാരം ചിത്രീകരണം ആരംഭിച്ച സിനിമയില്‍ കല്യാണി പ്രിയദര്‍ശന്റെ ആക്ഷന്‍ രംഗങ്ങള്‍ ഉണ്ട്. സ്റ്റണ്ടുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ നടിയുടെ കൈയ്യിന് പരിക്കേറ്റിരുന്നു. സിനിമയുടെ ട്രെയിലര്‍ കാണാം. ഡിസംബര്‍ ഒന്നിനാണ് റിലീസ്.
ജോഷി സംവിധാനം ചെയ്യുന്ന ആന്റണിയില്‍ ജോജു ജോര്‍ജ്ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
 
നെക്സ്റ്റല്‍ സ്റ്റുഡിയോസ്, അള്‍ട്രാ മീഡിയ എന്റര്‍ടെയ്ന്‍മെന്റ് എന്നിവയോടൊപ്പം ചേര്‍ന്ന് ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോളാണ് നിര്‍മിക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍