മുനികുമാരനെ പോലെ പ്രണവ് മോഹന്‍ലാല്‍, അടുത്തു നില്‍ക്കുമ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജി തോന്നാറുണ്ടെന്ന് ജോണി ആന്റണി

കെ ആര്‍ അനൂപ്

തിങ്കള്‍, 27 നവം‌ബര്‍ 2023 (12:54 IST)
പ്രണവ് മോഹന്‍ലാലുമായുള്ള അനുഭവം പങ്കുവെക്കുകയാണ് സംവിധായകനും നടനുമായ ജോണി ആന്റണി. തനിക്ക് പ്രണവിനെ ഭയങ്കര ഇഷ്ടമാണെന്നും അടുത്തു നില്‍ക്കുമ്പോള്‍ ഒരു പോസിറ്റീവ് തോന്നാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ക്ലബ് എഫ്എമിന് നല്‍കിയ ആഭിമുഖത്തിനിടെയാണ് ജോണി ആന്റണി പ്രണവിനെ കുറിച്ച് പറഞ്ഞത്. 
 
'പ്രണവിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അടുത്തു നില്‍ക്കുമ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജി ഒക്കെ തോന്നാറുണ്ട്. ഒരുപാട് യാത്ര ചെയ്യുമെന്ന് ഒക്കെ കേട്ടിട്ടുണ്ട്. മുനികുമാരന്‍ എന്നൊക്കെ പറയുമല്ലോ, അതുപോലെയാണ് അടുത്തു നില്‍ക്കുമ്പോള്‍. ഒരു പോസിറ്റീവ് എനര്‍ജി ആയിട്ട് തോന്നിയിട്ടുണ്ട്',-ജോണി ആന്റണി പ്രണവ് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞു.
ജോജുവിനെ നായകനാക്കി എ.കെ. സാജന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പുലിമട എന്ന ചിത്രത്തിലാണ് ജോണി ആന്റണിയെ ഒടുവില്‍ കണ്ടത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍