Rorschach Pre Release Teaser |ഡബിള്‍ റോളില്‍ മമ്മൂട്ടി,റോഷാക്ക് പ്രീ റിലീസ് ടീസര്‍

കെ ആര്‍ അനൂപ്
വ്യാഴം, 6 ഒക്‌ടോബര്‍ 2022 (11:13 IST)
റോഷാക്ക് പ്രീ റിലീസ് ടീസര്‍ പുറത്തിറങ്ങി ദുല്‍ഖര്‍ സല്‍മാന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തുവന്നത്. ചിത്രത്തില്‍ മമ്മൂട്ടി ഡബിള്‍ റോളില്‍ എത്തുന്നുണ്ടോ എന്നാണ് ടീസര്‍ കണ്ട ശേഷം ആരാധകര്‍ ചോദിക്കുന്നത്. 
 
വളരെ വ്യത്യസ്തമായ രീതിയില്‍ യാത്ര ചെയ്യുന്ന ചിത്രമാണ് ഇതെന്നും ക്ഷമയോടെ കാണേണ്ട ചിത്രം കൂടിയാണ് റോഷാക്ക് എന്നുമാണ് മമ്മൂട്ടി പറഞ്ഞത്.സംവിധായകന്‍ ഉദ്ദേശിച്ച സംഭവം പ്രേക്ഷകരിലേക്ക് എത്താന്‍ ലേശം ക്ഷമ വേണമെന്ന് താന്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ഒരിക്കല്‍ കൂടി പറഞ്ഞു. സിനിമയുടെ പ്രചാരണാര്‍ത്ഥം പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article