റിലീസ് പ്രഖ്യാപിച്ച് ടോവിനോ തോമസ് ചിത്രം, 'നാരദന്‍' തിയറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
ചൊവ്വ, 21 ഡിസം‌ബര്‍ 2021 (15:07 IST)
ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രമാണെന്ന് നാരദന്‍.ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഉണ്ണി ആര്‍ തിരക്കഥയൊരുക്കുന്നു. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.ജനുവരി 27 ന് തിയേറ്ററുകളിലെത്തും.
 
അന്ന ബെന്‍ ആണ് നായിക. അഭിഭാഷകയുടെ വേഷത്തിലാണ് നടി അഭിനയിക്കുന്നത്.ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ലുക്മാന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജാഫര്‍ സാദിഖ് ഛായാഗ്രാഹകണവും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ശേഖര്‍ മേനോന്‍ ആണ് സംഗീതമൊരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article