രാമറാവു ഓൺ ഡ്യൂട്ടി പരാജയം, അടുത്ത പടത്തിൽ ഫ്രീ ആയി അഭിനയിക്കാമെന്ന് നിർമാതാവിന് ഉറപ്പ് നൽകി രവി തേജ

Webdunia
ബുധന്‍, 3 ഓഗസ്റ്റ് 2022 (13:37 IST)
സൂപ്പർതാരം രവിതേജ നായകനായി അടുത്തിടെ റിലീസായ രാമറാവു ഓൺ ഡ്യൂട്ടി എന്ന ചിത്രം തീയേറ്ററുകളിൽ വേണ്ടത്ര രീതിയിൽ വിജയിക്കാത്ത ചിത്രമാണ്. രവിതേജയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായി മാറിയ ചിത്രത്തിന് പിന്നാലെ നഷ്ടത്തിലായ നിർമാതാവിനെ സഹായിക്കാൻ രവിതേജ മുന്നിട്ടിറങ്ങിയതായാണ് ടോളിവുഡിൽ നിന്നുള്ള പുതിയ വാർത്ത.
 
ശരത് മാണ്ഡവ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം സുധാകർ ചെറുകുറിയാണ് നിർമിച്ചത്. ചിത്രത്തിൻ്റെ പരാജയത്തെ തുടർന്ന് അടുത്ത ചിത്രം പ്രതിഫലം ഒന്നും തന്നെ വാങ്ങാതെ അഭിനയിക്കാം എന്നാണ് രവിതേജ വാക്ക് നൽകിയിരിക്കുന്നത്. ഈയിടെയാണ് താരം സിനിമകൾ തിരെഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ കാണിക്കണമെന്ന് ആവശ്യപ്പെട്ട് രവിതേജയുടെ ആരാധകർ അദ്ദേഹത്തിന് തുറന്ന കത്തെഴുതിയത്.
 
ടൈ​ഗർ നാ​ഗേശ്വര റാവു, ധമാക്ക, രാവണാസുര എന്നീ ചിത്രങ്ങളാണ് രവി തേജയുടേതായി ഇനി വരാനുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article