'നൂറിന്‍ ചോദിച്ച പണം മുഴുവന്‍ നല്‍കിയതാണ്. പ്രമോഷന് വരാമെന്ന് ഏറ്റതുമാണ്. ഒരു വാക്ക് ആ കുട്ടി പറഞ്ഞാല്‍ ആളുകള്‍ തിയേറ്ററില്‍ കയറില്ലേ. പത്ത് രൂപ വാങ്ങിക്കുമ്പോള്‍ രണ്ട് രൂപയുടെ ജോലി എടുക്കേണ്ടതല്ലേ. അതല്ലേ മനസാക്ഷി. ഫോണ്‍ വിളിച്ചാല്‍ പ്രതികരണമില്ല. മെസേജിന് മറുപടിയില്ല. എന്റെ മകളുടെ പ്രായമേയുള്ളൂ. എന്നെ കണ്ടാണോ സിനിമയ്ക്ക് കാശ് മുടക്കിയത് എന്ന് നൂറിന്‍ ചോദിച്ചു,' രാജു ഗോപി ചിറ്റേത്ത് പറഞ്ഞു.