Pranav Mohanlal rare photos: മോഹന്‍ലാലിന്റെ കൈയിലെ കൊഞ്ചി കളിക്കുന്ന കുട്ടി; പ്രണവിന്റെ ബാല്യകാല ചിത്രങ്ങള്‍
ബുധന്‍, 13 ജൂലൈ 2022 (09:56 IST)
Pranav Mohanlal Childhood Photos: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരപുത്രനാണ് പ്രണവ് മോഹന്‍ലാല്‍. ഇന്ന് പ്രണവിന്റെ ജന്മദിനമാണ്. താരത്തിന്റെ ഏതാനും ബാല്യകാല ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്.
1990 ജൂലൈ 13 നാണ് പ്രണവിന്റെ ജനനം. താരത്തിന്റെ 32-ാം ജന്മദിനമാണ് ഇന്ന്. സൂപ്പര്‍താരം മോഹന്‍ലാലിന്റേയും സുചിത്രയുടേയും മൂത്ത മകനാണ് പ്രണവ്.
ബാലതാരമായി സിനിമയില്‍ തിളങ്ങിയ പ്രണവ് പിന്നീട് മലയാളത്തിന്റെ സൂപ്പര്‍താരമായി മാറി. 2002 ല്‍ പുറത്തിറങ്ങിയ ഒന്നാമന്‍, പുനര്‍ജനി എന്നീ സിനിമകളിലാണ് പ്രണവ് ബാലതാരമായി വരവറിയിച്ചത്.
Pranav Mohanlal and Dulquer Salmaan
പുനര്‍ജനിയിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി.
Pranav Mohanlal and Vismaya Mohanlal
2018 ല്‍ റിലീസ് ചെയ്ത ആദിയിലൂടെ പ്രണവ് നായകനടനായി. പിന്നീട് ഇരുപതാം നൂറ്റാണ്ട്, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങളിലും പ്രണവ് അഭിനയിച്ചു.
ഹൃദയമാണ് പ്രണവിന്റെ ആദ്യ സോളോ ഹിറ്റ്. വിസ്മയയാണ് പ്രണവിന്റെ സഹോദരി.