കൃത്യസമയത്ത് ലൊക്കേഷനില്‍ എത്തില്ല, സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു; ശ്രീനാഥ് ഭാസിക്കെതിരെ പരാതി

വെള്ളി, 15 ജൂലൈ 2022 (20:37 IST)
നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേംബര്‍ അച്ചടക്ക നടപടിയെടുത്തേക്കും. പല സിനിമ ലൊക്കേഷനുകളിലും ഷൂട്ടിങ്ങിന് സമയത്ത് എത്തുന്നില്ലെന്നും നിര്‍മാതാക്കള്‍ക്ക് വലിയ നഷ്ടം ഉണ്ടാക്കുന്നുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുക്കാന്‍ ആലോചിക്കുന്നത്.
 
അടുത്തദിവസം ശ്രീനാഥ് ഭാസി ചേംബറില്‍ പോയി കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. ശ്രീനാഥ് ഭാസിക്ക് അമ്മയില്‍ മെമ്പര്‍ഷിപ്പ് ഇല്ലാത്തതിനാല്‍ ഫിലിം ചേംബര്‍ മുന്‍കൈയെടുത്താണ് നടപടിക്ക് ആലോചിക്കുന്നത്. ശ്രീനാഥ് ഭാസി ഇനിയുള്ള പ്രൊജക്ടുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ചേംബറുമായി ആലോചിക്കണമെന്ന് നിര്‍ദേശമുണ്ട്.
 
നേരത്തെയും ശ്രീനാഥ് ഭാസിക്കെതിരെ പല നിര്‍മാതാക്കളും രംഗത്തെത്തിയിരുന്നു. ഷൂട്ടിങ് സമയത്ത് എല്ലാവരും എത്തിയിട്ടും പല സിനിമ സെറ്റുകളിലും ശ്രീനാഥ് ഭാസിക്ക് വേണ്ടി ഷൂട്ടിങ് വൈകിക്കേണ്ട അവസ്ഥയാണെന്നാണ് വിമര്‍ശനം.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍